2013, ജനുവരി 29, ചൊവ്വാഴ്ച

ആപ്പിള്‍


ആദാമിനെന്ന പോലെ
'ആപ്പിളി'ല്‍ ഇന്നും 
ആര്‍ത്തിയുടെ അടയാളവും 
അതിരു ലംഘനത്തിന്റെ 
അറിയിപ്പുമുണ്ട്‌ ......

പരിധിക്കപ്പുറം 
പ്രലോഭനങ്ങളുടെ 
പൊയ് മുഖം മറച്ച് 
പൊരി വെയില് ചൂണ്ടി 
പെരുമഴ യെന്നെഴുതുന്ന 
പുത്തന്‍ പഠിപ്പിന്റെ 
പര്‍ണ്ണശാല യുണ്ട് ....

കാഴ്ച്ചകള്‍ക്കിപ്പുറം 
കാപട്യങ്ങളുടെ 
കന്മതിലുയര്‍ത്തി 
കണ്ണുണങ്ങാത്ത കാഴ്ചകളെ 
കുത്തിയുടക്കുന്ന 
കൂര്‍പ്പും കൂരമ്പുമുണ്ട് ...

ചൂണ്ടാണി വിരലില്‍ 
ചൂണ്ടകള്‍ കെട്ടി 
ചെറുമീനിനെ ഇരകോര്‍ത്തൊരുക്കി 
ചുഴി യാഴങ്ങളില്‍ 
ചെന്ചായം തിരയുന്ന 
ചുവന്ന കണ്ണുകളുണ്ട് .....

കടും കാഴ്ചകളുടെ 
കൗതുകപ്പുര കണ്ട് 
കൂരിരുട്ടിലൊളിച്ച 
കറുത്ത കുമിളകള്‍ 
കൂട്ടാക്കി ത്തുഴയുന്ന 
കുഞ്ഞു ബാല്യങ്ങളുണ്ട് ..

ചരിത്ര ശേഷിപ്പിന്‍റെ
ചിതല്‍ പുറ്റിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന അധിനിവേശം
ചന്തമുള്ളോരാപ്പിള്‍
ചൂണ്ടയില്‍ കൊരുത്ത്
ചിന്തയില്‍ നഞ്ഞൊഴിക്കുന്നുണ്ട് ...

1 അഭിപ്രായം:

  1. ആപ്പിളിന്റെ ശത്രു ആണ്ട്രോയിടിന്റെ മിത്രം എന്നാണല്ലോ പണ്ട് കുമാരനാശാന്‍ പറഞ്ഞിരിക്കുന്നത്. :)

    (പ്രാസം ചേര്‍ത്തിണക്കിയ കവിതകള്‍ പണ്ടേ എനിക്കിഷ്ടമാണ്.)

    മറുപടിഇല്ലാതാക്കൂ