2013, ജനുവരി 27, ഞായറാഴ്‌ച

ബശ്ശാര്‍ അസദിനോട് രണ്ട് വാക്ക്...


രുധിര മൊഴുകുന്ന
തെരുവിലൂടെ
രഥമുരുട്ടി പ്പായുന്ന
ബശ്ശാര്‍ അസദിനോട്
രണ്ടു വാക്ക്...

രാജ്യവും
രാജാധിപത്യവും
രണ്ടാനമ്മ നല്‍കിയ
'രഹസ്യ തീറെന്ന'പോലെ
രാത്രി ചാരന്മാര്‍
രചിക്കുന്ന കഥകള്‍ കേട്ട്
രണ ഭൂമിയിലെ
രോദനങ്ങള്‍ ചവിട്ടിയരച്ച്
ഇളം ചോരയുടെ
മണം കുടിച്ചു  നീ
കുതിച്ചു പായുന്നത്
ഉടലും തലയും
രണ്ടായിപ്പിരിയുന്ന
സ്വാച്ചാധിപതികളുടെ
ഇരുണ്ട പാതയിലേക്ക്
തന്നെയാണ്,

പൈതങ്ങളെ
പച്ചയില്‍ ചുട്ടൊടുക്കിയും
പെണ്ണുങ്ങളെ നിന്ദ്യരാക്കി
പട്ടിണിയില്‍ മരിക്കാന്‍ വിട്ടും
പോരാട്ടങ്ങളെ
പൊളിച്ചടുക്കാമെന്നത്
ഫറോവയോടെന്ന പോലെ നിന്നോടും
നിന്റെ ചാരന്മാര്‍ പറഞ്ഞത്
കള്ളമാണെന്നറിയിക്കുന്ന
ഒരു ദൂത്
ഹലബി*ന്‍റെ തെരുവില്‍
തിളയ്ക്കുന്ന ചോരയിലൂടെ
ദിമശ്ഖി*ലെ
നീ കുളിര് കായുന്ന
ഒളിത്താവളം നോക്കി
കുതിച്ചു പായുന്നുണ്ട്‌

ഫറോവ മുങ്ങിയ വഴിയും
ഖദ്ദാഫി വീണ കുഴിയും
മുബാറക്കിന്റെ മുള്‍ കിരീടവും
നിനക്ക് മതിയാവില്ല,
നിന്റെ തൊണ്ടയില്‍
നിനക്കായി കൊരുത്തു വെച്ച
അണ മുറിയാത്ത രോദനങ്ങള്‍
പൊട്ടിയൊഴുകുന്നതും കാത്ത്
അണയാത്തൊരഗ്നികുണ്ഡം
അടുത്ത പ്രഭാതത്തില്‍
നിന്നെക്കാത്തെരിയുന്നുണ്ട് 

8 അഭിപ്രായങ്ങൾ:

  1. പലസ്തീന് വേണ്ടിയുള്ള മുറവിളികലാല്‍ മുഖരിതമായിരുന്നു ഒരിടക്ക്ബൂലോകം. ഇതാദ്യമാണ് സിറിയയെപ്പറ്റി ഒരു വിലാപഗാനം കേള്‍ക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സിറിയ ഇന്നും നമ്മെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു,

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. സന്തോഷം ... വന്നതിലും വായിച്ചതിലും പിന്നെ വാക്ക് കുറിച്ചതിലും

      ഇല്ലാതാക്കൂ
  3. അസ്സദിന്റെ അന്ത്യം എവിടെയായിരിയ്ക്കുമോ? എങ്ങനെയായിരിയ്ക്കുമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞുങ്ങളുടെ രക്തം കണക്കുചോദിക്കാതെ ഒരു തെമ്മാടിയും കഴിഞ്ഞു പോയിട്ടില്ല ,
      ഫറോവയെ പോലെ ഒരന്ത്യം നാം കാണാനിരിക്കുന്നു

      ഇല്ലാതാക്കൂ
  4. ഇതാദ്യമാണ് സിറിയയെപ്പറ്റി

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമെന്നു ഞാൻ പറയില്ല.... ചിലരൊക്കെ എഴുതീട്ടുണ്ട്, ഇതിനേക്കാൾ നല്ല വരികൾ
      വന്നു കണ്ടതിലും ആശംസകൾ അറിയിച്ചതിലും അളവില്ലാത്ത നന്ദി അറിയിക്കട്ടെ

      ഇല്ലാതാക്കൂ