2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ അങ്ങിനെയാണ്
ഓര്‍ക്കാതെ കയറി വരും
ഓര്‍മിപ്പിക്കാതെ ഇറങ്ങിപ്പോവും
ഓര്‍ക്കാന്‍ പണിപ്പെടുമ്പോള്‍
ഒളിച്ചിരുന്ന് കുസൃതി കാട്ടും

പറയാന്‍ ബാക്കി വെച്ച
ഒരു വാക്കിന്റെ തുമ്പിലോ
പറഞ്ഞു പൂര്‍ത്തിയാവാത്ത  
ഒരു പേരിന്റെ മറവിലോ
ഒളിച്ചിരിക്കുന്ന ഓര്‍മ്മകള്‍
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതതൊക്കെ
നമ്മെ ഓര്‍മിപ്പിക്കും

ഓര്‍ക്കാതെ വന്ന നിറ യൌവനം
നഷ്ട ബാല്യത്തെയും
ഓര്‍ത്തോര്‍ത്തു വന്ന
നരച്ച വാര്‍ധക്യം
നഷ്ട സ്വപ്നങ്ങളെയുമെന്നപോലെ  ....

പാല്‍ കാരിയും പത്രക്കാരനും
ഓര്‍മകള്‍ക്ക് വിരുന്നാണ്
വഴിയിലുപേക്ഷിച്ച പേരുകളും
വാക്കാല്‍ വലിച്ചെറിഞ്ഞ ബന്ധങ്ങളും
വഴി മാറാത്ത ഓര്‍മകളാണ്

പിരിവുകാര്‍ ഗുണ്ടകളെയും
ഭിക്ഷക്കാര്‍ വികലാംഗരെയും
ഓര്‍മിപ്പിക്കാന്‍
ഒട്ടും ചേര്‍ച്ചയില്ലാത്ത വേഷങ്ങളണിഞ്ഞു
വാതില്‍ക്കല്‍ കാത്തിരിക്കുന്നത്‌
നമ്മെ ചിലതൊക്കെ
 ഓര്‍മിപ്പിക്കാന്‍  തന്നെയാണ്

പാച്ചിലിന്റെ തിടുക്കത്തിലും
പണി പൂര്‍ത്തിയാവാത്ത വീട്ടിലും ..
ഓര്‍മ്മകള്‍ നമുക്ക് ഭാര മാവുന്നത്
ഓര്‍ക്കേണ്ടാതൊക്കെ നീ
മറക്കുമ്പോഴും
മറക്കേണ്ടതൊക്കെ നീ
ഓര്‍ത്തെടുക്കുമ്പോഴുമാണ് ........

1 അഭിപ്രായം:


  1. പിരിവുകാര്‍ ഗുണ്ടകളെയും
    ഭിക്ഷക്കാര്‍ വികലാംഗരെയും
    ഓര്‍മിപ്പിക്കാന്‍
    ഒട്ടും ചേര്‍ച്ചയില്ലാത്ത വേഷങ്ങളണിഞ്ഞു
    വാതില്‍ക്കല്‍ കാത്തിരിക്കുന്നത്‌
    നമ്മെ ചിലതൊക്കെ
    ഓര്‍മിപ്പിക്കാന്‍ തന്നെയാണ് - എല്ലാം താങ്ങള്‍ പറഞ്ഞു കഴിഞ്ഞു - എനിക്കിതേ പറയാനുള്ളൂ - ഞാന്‍ വളരെ ഇഷട്ടപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ