ഒഴുക്കില്ലാതെ എന്നെ
ഈ തടാകത്തില്‍ തളച്ചിടുന്നത്
നീ ബാക്കിവെച്ച പ്രണയവും
നിന്നെ യോര്‍മിപ്പിക്കുന്ന
മാദക ഗന്ധവും മാത്രമല്ല
ഉച്ചവെയിലില്‍
ഈ വെള്ളത്തിലലിയുന്ന
ഈ വെള്ളത്തിലലിയുന്ന
നിന്റെ ചൂടും
അസ്തമയത്തില്‍
ചക്രവാളത്തില്‍ നിറയുന്ന
ചക്രവാളത്തില്‍ നിറയുന്ന
നിന്റെ നിറവും
രാക്കാറ്റില്‍ വീശിയറിയിക്കുന്ന
നിന്റെ കുളിരും
നീ ഭാക്കി വെച്ചത്
ഇവിടെയാണെന്നത്
മറന്നുകൊണ്ട്
ഞാനെങ്ങിനെ ഒഴുകാനാണ്
നിന്റെ കുളിരും
നീ ഭാക്കി വെച്ചത്
ഇവിടെയാണെന്നത്
മറന്നുകൊണ്ട്
ഞാനെങ്ങിനെ ഒഴുകാനാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ